International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലുങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള സഹജ റെഡ്ഡി ഉദുമല(24) ആണ് മരിച്ചത്.
ന്യൂയോർക്കിലെ അൽബാനിയയിലെ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. തൊട്ടടുത്ത കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സഹജയുടെ മുറിയിലേക്കും തീ പടരുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന സഹജയ്ക്ക് രക്ഷപെടാൻ സാധിച്ചില്ല.
International
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് കൊല്ലപ്പെട്ടത്.
നവംബർ 25ന് പുലർച്ചെ 4:15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) പഠിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
NRI
ഡാളസ്: യുഎസിൽ ഇന്ത്യൻ വിദ്യാർഥി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (27) ആണ് മരിച്ചത്. ഡാളസിൽ ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
ഹൈദരാബാദിൽ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖർ തുടർപഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റൽ പിജി കോഴ്സ് പൂർത്തിയാക്കിയിരുന്നു. മുഴുവൻ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ താത്കാലികമായി ഗ്യാസ് സ്റ്റേഷനിൽ ജോലിചെയ്തുവരികയായിരുന്നു.
മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി. ബിആർസ് എംഎൽഎ സുധീർ റെഡ്ഡി, മുൻ മന്ത്രി ടി. ഹരീഷ് റാവു എന്നിവർ ചന്ദ്രശേഖറിന്റെ വീട്ടിലെത്തി. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ: അമേരിക്കയിലെ ഡാളസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ(27) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി രാത്രി ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ അജ്ഞാതനായ തോക്കുധാരി വെടിയുതിർക്കുകയായിരുന്നു. എന്താണ് കാരണമെന്ന് വ്യക്തമല്ല.
ഹൈദരാബാദിൽ നിന്നും ദന്തിസ്റ്റായി ബിരുദം നേടിയ ശേഷം ചന്ദ്രശേഖർ പോൾ ഉന്നത പഠനത്തിനായി അമേരിക്കയിൽ എത്തിയത് 2023ലാണ്. ആറ് മാസം മുൻപ് യുഎസിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം, ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്തു കൊണ്ട് മുഴുവൻ സമയ ജോലിക്ക് ശ്രമിക്കുകയായിരുന്നു ചന്ദ്രശേഖർ പോൾ.
ചന്ദ്രശേഖർ പോളിന്റെ മൃതദേഹം അമേരിക്കയിൽ നിന്ന് നാട്ടിലെത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.
NRI
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
NRI
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ താന്യ ത്യാഗിയാണ് മരിച്ചത്
കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ല.
താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.